കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത്‌ എംസി  റോഡിൽ  ടിപ്പർ ലോറിയുടെ പുറകിൽ കെഎസ്ആർടിസി  ബസ് ഇടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്.  ബസിലുണ്ടായിരുന്ന 10 യാത്രക്കാർക്ക് അപകടത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പാലായിൽ നിന്നും മൂവാറ്റുപുഴയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.