മാധവ ജംഗ്ഷനിലെ സിഗ്നലില്‍ നിന്നും കായംകുളം ഭാഗത്തേക്കു പോകുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. സിഗ്നല്‍ ലഭിച്ചപ്പോള്‍ അമിത വേഗത്തില്‍ വാഹനങ്ങള്‍ മുന്നോട്ടെടുത്തപ്പോഴാണ് അപകടം.

ഹരിപ്പാട്: ആലപ്പുഴ ദേശീയപാതയിൽ വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചു, അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ആലപ്പുഴ മാധവ ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് ആയിരുന്നു അപകടം. 
ഒരേ ദിശയിൽ പോയ ടാങ്കർ ലോറി, കെഎസ്ആർടിസി ഓര്‍ഡിനറി ബസ് വാൻ, കെഎസ്ആർടിസി സൂപ്പര്‍ ഫാസ്റ്റ് എന്നിവയാണ് കൂട്ടിയിടിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാധവ ജംഗ്ഷനിലെ സിഗ്നലില്‍ നിന്നും കായംകുളം ഭാഗത്തേക്കു പോകുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. സിഗ്നല്‍ കാത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ സിഗ്നൽ ലഭിച്ചപ്പോള്‍ വേഗത്തിൽ മൂന്നോട്ടെടുത്തതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.