കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 23, Feb 2019, 9:06 PM IST
ksrtc bus and scooter accident
Highlights

ബസിന്റെ മുന്‍ ചക്രത്തിനടിയില്‍പ്പെട്ട സ്‌കൂട്ടറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. 

ഹരിപ്പാട്: ദേശീയപാതയില്‍ കരുവാറ്റ വഴിയമ്പലത്തിന് സമീപം കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു. യാത്രക്കാര്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. ബസിന്റെ മുന്‍ ചക്രത്തിനടിയില്‍പ്പെട്ട സ്‌കൂട്ടറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. 

യാത്രക്കാരായ ചേര്‍ത്തല സ്വദേശി യുവാവും, പിന്നില്‍ യാത്ര ചെയ്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്നും ദൂരത്തേക്ക് തെറിച്ച് വീണതിനാലാണ് ഇരുവരും രക്ഷപ്പെട്ടത്. കാലിന് ഒടിവേറ്റ ചേര്‍ത്തല സ്വദേശിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

loader