ഡ്രൈവറുടെ ഉറക്കം ശ്രദ്ധയില്‍ പെട്ട വഴിയാത്രക്കാരിലാരോ പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്നു പൊലീസ് ദീര്‍ഘദൂരം സര്‍വീസ് നടത്തുന്ന നാലു ബസുകള്‍ തടഞ്ഞു നിര്‍ത്തി. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം
അമ്പലപ്പുഴ: ഓട്ടത്തിനിടയില്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ ഉറങ്ങി. ഡ്രൈവറുടെ ഉറക്കം ശ്രദ്ധയില്‍ പെട്ട വഴിയാത്രക്കാരിലാരോ പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന നാലു ബസുകള്‍ തടഞ്ഞു നിര്‍ത്തി. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം.
ഇതിനിടയില്‍ ചില യാത്രക്കാര്‍ പൊലീസിനോട് തട്ടിക്കയറി. എന്നാല്‍ ഉറങ്ങിയ ഡ്രൈവറെ കണ്ടുപിടിച്ചു മുഖം കഴുകാന്‍ വെള്ളം കൊടുത്തതിനു ശേഷമാണ് ബസ് വിട്ടത്. യാത്രയില്‍ ഡ്രൈവര്‍ ഉറങ്ങിയാലുണ്ടാകുന്ന ദുരന്തം യാത്രക്കാരെയും ബസ് ജീവനക്കാരെയും പൊലീസ് പറഞ്ഞു മനസിലാക്കി.
