പനി കൂടിയ വസന്ത ഇക്കാര്യം ആരോടും പറയാതെ യാത്ര തുടരുകയായിരുന്നു.

തിരുവനന്തപുരം: ബസ് യാത്രക്കിടെ ദേഹാസ്വാത്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയുമായി ആശുപത്രിയിലേക്ക് പാ‌ഞ്ഞ് കെ.എസ്.ആർ.ടി.സി ബസ്. നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിലെ യാത്രകാരിക്കാണ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ തുണയായത്.

പനിരൂക്ഷമായതിനെ തുടർന്ന് ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു 60 കാരിയായ വസന്ത. പനി കൂടിയ വസന്ത ഇക്കാര്യം ആരോടും പറയാതെ യാത്ര തുടരുകയായിരുന്നു.

ഇത് ശ്രദ്ധയിൽപെട്ട കണ്ടക്ടർ ഷിജു ഡ്രൈവർ ഷാജിയോട് ബസ് തൊട്ടുത്ത നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിൽ പോകാൻ നിർദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വസന്തയെ ആശുപത്രിയിലെത്തിച്ചശേഷമാണ് ബസ് തിരുവനന്തപുരത്തേക്ക് യാത്ര തുടര്‍ന്നത്.

വഴിമാറിയ ദുരന്തം! മലപ്പുറത്ത് സ്കൂള്‍ ബസിന് തീപിടിച്ചു; ബസിലുണ്ടായിരുന്ന 16 കുട്ടികളും സുരക്ഷിതര്‍

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates