Asianet News MalayalamAsianet News Malayalam

വിമാനത്തിലല്ല, കാറിലല്ല, ഇക്കുറി കെഎസ്ആ‌ർടിസിയിൽ! പക്ഷേ കോഴിക്കോടേക്കുള്ള യാത്രക്കിടെ പണിപാളി, സ്വർണം പിടികൂടി

മൈസൂരുവിൽ നിന്ന് കൊടുവള്ളിയിലേക്കുള്ള യാത്രയിലാരുന്നു യുവാവ്

KSRTC bus gold smuggling caught in kerala check post trying to smuggle gold from Karnataka to Kozhikode asd
Author
First Published Dec 4, 2023, 8:56 PM IST

വയനാട്: വിമാനത്തിലൂടെയും കാറുകളിലൂടെയുമുള്ള സ്വർണക്കടത്തിന്‍റെ നിരവധി വാർത്തകൾ ദിവസവും പുറത്തുവരാറുണ്ട്. എന്നാൽ വയനാട് നിന്നും ഇപ്പോൾ പുറത്തുവരുന്നത് കെ എസ് ആർ ടി സി ബസിലൂടെയുള്ള സ്വർണക്കടത്തിന് പിടിവീണു എന്നതാണ്. കൊടുവള്ളി സ്വദേശിയായ സഫീറലി ടി സി എന്ന യുവാവാണ് കോഴിക്കോടേക്കുള്ള യാത്രക്കിടെ മുത്തങ്ങ എക്സ്സെസ് ചെക്ക്പോസ്റ്റിലെ വാഹന പരിശോധനയിൽ പിടിയിലായത്. ബസിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവും പരിശോധനയിൽ പിടിച്ചെടുത്തു. ഒന്നരക്കോടിയോളം രൂപയുടെ രേഖകൾ ഇല്ലാത്ത സ്വർണമാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കർണാടകയിൽ നിന്നും കോഴിക്കോടേക്കുള്ള കെ എസ് ആർ ടി സി ബസിലാണ് കൊടുവള്ളി സ്വദേശിയായ സഫീറലി ടി സിയെന്ന യുവാവ് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്. ഈ യുവാവിനെ തുടർനടപടികൾക്കായി ജി എസ് ടി വകുപ്പിന് കൈമാറിയെന്നും അധികൃതർ അറിയിച്ചു.

തീവ്ര ചുഴലിക്കാറ്റ് രാവിലെ കരതൊടും, കേരളത്തെ എത്രത്തോളം ബാധിക്കും? ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ് ഇങ്ങനെ!

സംഭവം ഇങ്ങനെ

മുത്തങ്ങ എക്സ്സെസ് ചെക്ക്പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ ദ്രാവാകരൂപത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നര കോടിയോളം വിലമതിപുള്ള സ്വർണമാണ് പിടികൂടിയത്. പരിശോധനയിൽ എക്സ്സെസ് ഇൻസ്‌പെക്ടർ എ ജി തമ്പി, പ്രിവന്റിവ് ഓഫീസർമാരായ രാജേഷ് കോമത്ത്, മനോജ്‌ കുമാർ, എക്സ്സെസ്  ഓഫീസർമാരായ രാജീവൻ കെ വി, മഹേഷ്‌ കെ എം, വനിതാ സിവിൽ എക്സ്സെസ് ഓഫീസർമാരായ പ്രസന്ന, അനിത എന്നിവരാണ് ഉണ്ടായിരുന്നത്. കർണാടകയിൽ നിന്നും കോഴിക്കോടേക്കുള്ള കെ എസ് ആ‌ർ ടി സി ബസിനുള്ളിൽ നിന്നാണ് സഫീറലി ടി സി കൊടുവള്ളിയെ പിടികൂടിയത്. അരയിൽ ബെൽട്ട് രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്.

മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിലെ പതിവ് വാഹന പരിശോധനക്കിടെയാണ് ഇയാ‌‌ൾ പിടിയിലായത്. പതിനൊന്നരയോടെ എത്തിയ കെ എസ് ആർ ടി സി ബസ്സിൽ ഉദ്യോഗസ്ഥർ
പരിശോധനയ്ക്ക് കയറി. ലഹരിക്കടത്തുകാരാണ് സാധാരണ ഇത്തരം പരിശോധയിൽ പിടിയിലാകാറുള്ളത്. എന്നാൽ ഇന്ന് കുടുങ്ങിയത് സ്വർണക്കടത്തുകാരനായിരുന്നു. മൈസൂരുവിൽ നിന്ന് കൊടുവള്ളിയിലേക്കുള്ള യാത്രയിലാരുന്നു യുവാവ്. തുടർ നടപടികൾക്കായി കേസ് ജി എസ് ടി വകുപ്പിന് കൈമാറിയെന്ന് അധികൃതർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios