പത്തനാപുരത്ത് നിന്നു കൊട്ടാരക്കരയിലേക്ക് വന്ന വേണാട് ബസിന് പിന്നിൽ പുനലൂരിൽ നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിക്കുകയായിരുന്നു.
കൊല്ലം: കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 35 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 9 മണിയോടെ കൊട്ടാരക്കര പഴയതെരുവിലാണ് അപകടമുണ്ടായത്. അപകടത്തിൽ തുടയെല്ലിന് സാരമായി പരിക്കേറ്റ ചെങ്ങമനാട് സ്വദേശി ആശയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പത്തനാപുരത്ത് നിന്നു കൊട്ടാരക്കരയിലേക്ക് വന്ന വേണാട് ബസിന് പിന്നിൽ പുനലൂരിൽ നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിക്കുകയായിരുന്നു. ഫാസ്റ്റ് പാസഞ്ചറിന്റെ ബ്രേക്ക് തകരാറായതിനെ തുടർന്ന് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ബസ്സിൽ ഉണ്ടായിരുന്നവർക്കെല്ലാം പരിക്കേറ്റിട്ടുണ്ട്. ഇവരെ കൊട്ടാരക്കരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
