തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്നുള്ള കെഎസ്ആർ​ടി​സി സിറ്റി ബസ് സർവീസുകൾ ജീവനക്കാർ നിർത്തിവച്ചു. സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് സർവീസ് നിർത്തിയത്. 

ഡിറ്റിഒ ശ്യാം ലോപ്പസ് ഉൾപ്പെടെ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മുന്നിൽ ഉപരോധിച്ച കെഎസ്ആർ​ടി​സി ജീവനക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. തമ്പാനൂരിൽ നിന്നുള്ള ദീർഘദൂര ബസുകളെ ജീവനക്കാർ തടയുന്നു. സർവ്വീസുകൾ തടസ്സപ്പെട്ടു. കിഴക്കേക്കോട്ടയിൽ നിന്ന് ആറ്റുകാലിലേക്ക് സ്വകാര്യ ബസുകൾ അനധികൃതമായി സർവീസ് നടത്തുന്നു എന്ന് കെഎസ്ആർടിസി ജീവനക്കാർ ആരോപിക്കുന്നു. പ്രശ്നത്തില്‍ മന്ത്രി ഇടപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം.