കോഴിക്കോട് : കെ എസ് ആര്‍ ടി സി ഡ്രൈവര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ . വെളിമണ്ണ അമ്പായക്കുന്നുമ്മല്‍ രാജന്‍ (45) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. കെ എസ് ആര്‍ ടി സി താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവറായിരുന്നു രാജന്‍ തിങ്കളാഴ്ച ജോലിക്ക് പോവാനിരിക്കെയാണ് മരണം. ദിവസങ്ങള്‍ക്ക് മുമ്പ് അമ്മ മരിച്ചതിനാല്‍ വീട്ടില്‍ വിഷു ആഘോഷം ഇല്ലായിരുന്നു. സംഭവം നടക്കുമ്പോള്‍ ഭാര്യയും മക്കളും ഭാര്യവീട്ടിലായിരുന്നു.

ഉച്ചയോടെ സഹോദരന്‍ വീട്ടിലെത്തി വാതില്‍ തുറന്നപ്പോഴാണ് വീട്ടിനുള്ളില്‍ രാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടിലെ പൊതുപരിപാടികളില്‍ സജീവമായിരുന്ന രാജന്‍ ഞായറാഴ്ച നടന്ന വിഷു ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. താമരശ്ശേരി എസ് ഐ. ശറഫുദ്ദീന്‍റെ നേതൃത്വത്തിലുള്ള  പൊലീസ് സംഘം ഇന്‍ക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു. ഭാര്യ: രജുല താമരശ്ശേരി ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയാണ്.