കെ എസ് ആർ ടി സിയുടെ ബ്രീത്ത് അനലൈസർ പരിശോധനയിൽ മദ്യം കുടിച്ചെന്ന് കണ്ടെത്തിയ സുനിയെ, പൊലിസ് സ്റ്റേഷനിൽ കൊണ്ട് പോയി പരിശോധിച്ചപ്പോൾ നെഗറ്റീവ് ആയിരുന്നു ഫലം
തിരുവനന്തപുരം: ഏലയ്ക്ക വെള്ളം കുടിച്ച കെ എസ് ആർ ടി സി ഡ്രൈവർ മദ്യപിച്ചതായി ബ്രീത്ത് അനലൈസർ പരിശോധനയിൽ തെറ്റായി കണ്ടെത്തിയതോടെ ഡിപ്പോയിൽ വൻ പ്രതിഷേധം. വെള്ളറട കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ സുനിയാണ് ബ്രീത്ത് അനലൈസർ പരിശോധനയിൽ ഇരയായത്. മദ്യപിച്ചെന്ന് ആരോപിച്ച് സുനിയെ ജോലിക്ക് വിടാത്തതിനെ തുടർന്ന വെള്ളറട കെ എസ് ആർ ടി സി ഡിപ്പോയിൽ ജീവനക്കാർ നിരാഹാര സമരം നടത്തി.
കെ എസ് ആർ ടി സിയുടെ ബ്രീത്ത് അനലൈസർ പരിശോധനയിൽ മദ്യം കുടിച്ചെന്ന് കണ്ടെത്തിയ സുനിയെ, പൊലിസ് സ്റ്റേഷനിൽ കൊണ്ട് പോയി പരിശോധിച്ചപ്പോൾ നെഗറ്റീവ് ആയിരുന്നു ഫലം. ഇതോടെയാണ് ജീവനക്കാർ പ്രതിഷേധം കനപ്പിച്ചത്. രണ്ടാമതും ബ്രീത്ത് അനലൈസർ പരിശോധനയി നടത്താൻ ജീവനക്കാർ ആവശ്യപ്പെട്ടിട്ടും കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ തയാറായില്ല. ജോലിക്ക് കയറരുതെന്ന് നിർദേശം നൽകുകയും ചെയ്തു. ഇതോടെയാണ് ജീവനക്കാർ നിരാഹാര സമരം തുടങ്ങിയത്.
