സമ്മേളനത്തിന്‍റെ ഭാഗമായി നഗരത്തിൽ കെ എസ്‍ യു സ്ഥാപിച്ച കൊടികൾ മുറിച്ച് മാറ്റാൻ സെക്രട്ടറി ഉത്തരവിട്ടതിനെ തുടർന്നായിരുന്നു പ്രതിഷേധം. 

എറണാകുളം: കെ എസ്‍ യു എറണാകുളം ജില്ല സമ്മേളനത്തിന്‍റെ സമാപനത്തിനിടെ കോർപ്പറേഷൻ സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം കെ എസ് യു പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമാപന സമ്മേളന പ്രകടനത്തിനിടെ കോർപ്പറേഷൻ ഓഫീസിൽ കയറി കോർപ്പറേഷൻ സെക്രട്ടറിയുടെ ഓഫീസിന് മുന്നിൽ കൊടി കുത്തിയാണ് കെ എസ്‍ യു പ്രവർത്തകർ പ്രതിഷേധിച്ചത്. സമ്മേളനത്തിന്‍റെ ഭാഗമായി നഗരത്തിൽ കെ എസ്‍ യു സ്ഥാപിച്ച കൊടികൾ മുറിച്ചു മാറ്റാൻ സെക്രട്ടറി ഉത്തരവിട്ടതിനെ തുടർന്നായിരുന്നു പ്രതിഷേധം.