ഇടുക്കി: ദേവികുളം ആര്‍ഡിഒ ഓഫീസിലെത്തുന്നവര്‍ക്ക് കുറഞ്ഞ ചിലവില്‍ ഭക്ഷണം കഴിച്ചു മടങ്ങാം. ഓരോ ദിവസവും വിവിധ സേവനങ്ങള്‍ക്കായി നൂറുണക്കിന് ആളുകളാണ് ദേവികുളം സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നത്. രാവിലെ എത്തുന്ന പലരും വൈകുന്നേരമാണ് പലപ്പോഴും വീട്ടിലേക്ക് മടങ്ങുന്നത്. 

ഇത്തരം ആളുകള്‍ക്ക് ഭക്ഷണമടക്കമുള്ളവ ലഭിക്കണമെങ്കില്‍ വിദൂരങ്ങളില്‍ പോകേണ്ടിവരും. സ്വകാര്യ ഹോട്ടലുകളില്‍ ഒരുനേരം ഭക്ഷണം കഴിക്കണമെങ്കില്‍ കീശകാലിയകും. ഇത്തരം സാഹചര്യത്തിലാണ് ആര്‍ഡിഒ ഓഫീസിന് സമീപത്തായി കുടുംബശ്രീയുടെ നേത്യത്വത്തില്‍ ഭക്ഷണശാല ആരംഭിച്ചത്. 

പുറത്ത് 10 രൂപ നല്‍കിയാണ് ചായയടക്കമുള്ളവ  കുടുംമ്പശ്രീ ആരംഭിച്ച ഹോട്ടലില്‍ ഏഴ് രൂപ നല്‍കിയാല്‍ ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണ നിര്‍വ്വഹിച്ചു. പരുപാടിയില്‍ ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്‌കുമാര്‍, തഹസില്‍ദ്ദാര്‍ ജിജി കുന്നപ്പള്ളി, വിവിധ വകുപ്പിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.