Asianet News MalayalamAsianet News Malayalam

കൊതുകിനെ തുരത്താൻ കൗൺസിലർ നേരിട്ടിറങ്ങി, എ ആർ ക്യാമ്പിലെ പൊലീസുകാർക്കിനി സുഖനിദ്ര

പൊലീസ് സംഘടനകളുടെ ആവശ്യത്തുടർന്നായിരുന്നു കൗണ്‍ലിർ ഐപി ബിനു കൊതുക് തുരത്തലിനെത്തിയത്. നന്ദാവനം എ ആർ ക്യാമ്പിലാണ് സ്വന്തം ഫോഗിംങ് മെഷീനുമായി കൗൺസിലർ നേരിട്ടിറങ്ങിയത്

kunnukuzhi councilor i p binu help cops from mosquitoes by his own fogging machine
Author
Thiruvananthapuram, First Published Feb 7, 2019, 2:44 PM IST

തിരുവനന്തപുരം: പൊലീസ് ബാരക്കിലെ കൊതുകിനെ തുരത്താൻ ഫോഗിംങുമായി കൗണ്‍സിലർ തന്നെ നേരിട്ടിറങ്ങി.  പൊലീസ് സംഘടനകളുടെ ആവശ്യത്തുടർന്നായിരുന്നു കുന്നുകുഴി കൗണ്‍സിലർ ഐ പി ബിനു കൊതുക് തുരത്തലിനെത്തിയത്. നന്ദാവനം എ ആർ ക്യാമ്പിലാണ് സ്വന്തം ഫോഗിംങ് മെഷീനുമായി ഇറങ്ങിയത്. 

വിദ്യാർത്ഥി-യുവജനസംഘടനാരംഗത്തുള്ളപ്പോള്‍ ഐ പി ബിനുവും പൊലീസും തമ്മിൽ സെക്രട്ടറിയേറ്റിന് മുന്നിൽ മിക്കപ്പോഴും കൊമ്പ് കോർക്കാറുണ്ടായിരുന്നു. പലപ്പോഴും അറസ്റ്റിലുമായിട്ടുണ്ട്. പക്ഷെ, ജനപ്രതിനിധിയായതോടെ പൊലീസുമായി കുന്നുകുഴി കൗണ്‍സിലർ ഇപ്പോള്‍ നല്ല സൗഹൃദത്തിലാണ്.  

നന്ദാവനം എ ആർ ക്യാമ്പിൽ കൊതുക് പെരുകി ഉറക്കം നശിച്ചതോടെയാണ് സ്വന്തമായ ഫോഗിംങ് മെഷീനുള്ള കൗണ്‍സിലറുടെ സഹായം പൊലീസുകാർ തേടിയത്. പൊലീസ് സംഘടനകള്‍ ആവശ്യമറിയിച്ചപ്പോള്‍ കൗണ്‍സിലറെത്തി, മണിക്കൂറുകള്‍ക്കുള്ളിൽ ഫോഗിങും കഴി‍ഞ്ഞു.

രാവിലെയും വൈകുന്നേരവും സ്വന്തം വാർഡായ കുന്നുകുഴിയിൽ ഫോംഗിംങ് മെഷീനുമായി കൗണ്‍സിലറിങ്ങാറുണ്ട്. ആദ്യം നഗരസഭ ജീവനക്കാരെ സഹായിക്കാനിറങ്ങിയതായിരുന്നെങ്കിൽ കൊതുകിനെ തുരത്തുന്ന കൗണ്‍സിലർക്ക് ഒരു സുഹൃത്ത് ഫോഗിംങ് മെഷീൻ തന്നെ സംഭാവനയായി നൽകുകയായിരുന്നു.

Follow Us:
Download App:
  • android
  • ios