ധനുഷ് സെമസ്റ്റർ പരീക്ഷയ്ക്കായി ഹാജർകുറവ് സംബന്ധിച്ച് സർട്ടിഫിക്കറ്റ് ബുധനാഴ്ചയോടെ ഹാജരാക്കേണ്ടതായിരുന്നു.

കളമശേരി: കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനിയറിങ് വിദ്യാർഥി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ആറാം സെമസ്റ്റർ വിദ്യാർഥി ആലപ്പുഴ കുമാരപുരം താമല്ലക്കൽ സ്വദേശി പുത്തൻ കാരിയിൽ കിഴക്കേതിൽ വീട്ടിൽ ഡി ധനുഷിനെ (21)യാണ് ബുധൻ വൈകിട്ട് അഞ്ചോടെ മരിച്ച നിലയിൽ കണ്ടത്. ധനുഷ് സെമസ്റ്റർ പരീക്ഷയ്ക്കായി ഹാജർകുറവ് സംബന്ധിച്ച് സർട്ടിഫിക്കറ്റ് ബുധനാഴ്ചയോടെ ഹാജരാക്കേണ്ടതായിരുന്നു. എന്നാൽ സമയമായിട്ടും കാണാതിരുന്നതിനാൽ അധ്യാപിക ഫോണിൽ വിളിച്ചു. ഫോണെടുക്കാത്തതിനെ തുടർന്ന് മറ്റൊരു വിദ്യാർഥിയെ വിളിച്ചന്വേഷിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ധനുഷ്‌ വാടകയ്ക്ക് താമസിക്കുന്ന സ്വകാര്യ കെട്ടിടത്തിലെ മുറിയുടെ വാതിൽ ഉള്ളിൽ നിന്ന് കുറ്റിയിട്ട് ജനലഴിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. കളമശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അച്ഛൻ: ദിലീപ്. അമ്മ: പ്രിൻസി. സഹോദരൻ: ധീരജ്. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)