പത്തനംതിട്ട: മണിയാറ് അടുകുഴിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് തൊഴിലാളി മരിച്ചു. പ്ലാന്റേഷനിൽ കാട് തെളിക്കുവാൻ എത്തിയ അച്ചൻകോവിൽ ഗിരിജൻ കോളനിയിൽ വിജേന്ദ്രൻ (36) ആണ് മരിച്ചത്.

കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ മൂന്നംഗ തൊഴിലാളികൾ ഒരു മരത്തിൽ കയറി. മൂന്നാമതായി കയറിയ വിജേന്ദ്രനെ കാട്ടാന വലിച്ച് താഴെയിട്ട് ചവുട്ടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.