സ്നേഹയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. പ്രതി അനുഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്നേഹയുടെ ഭർത്താവിന്റെ കാമുകിയാണ് അനുഷയെന്നാണ് പൊലീസ് പറയുന്നത്. 

പത്തനംതിട്ട : പ്രസവിച്ചു കിടക്കുന്ന യുവതിയെ ആശുപത്രിക്കുള്ളിൽ കൊല്ലാൻ ശ്രമിച്ച ഭർത്താവിന്റെ പെൺസുഹൃത്ത് അറസ്റ്റിൽ. പത്തനംതിട്ട പരുമലയിലെ ആശുപത്രിയിൽ പ്രസവിച്ച് കിടന്ന കായംകുളം പുല്ലുകുളങ്ങര സ്വദേശിനി സ്നേഹക്ക് നേരയാണ് വധശ്രമമുണ്ടായത്. നഴ്സിന്റെ വസ്ത്രം ധരിച്ചെത്തിയ അനുഷ എന്ന യുവതി ഇഞ്ചക്ഷൻ നൽകി കൊല്ലാൻ ശ്രമിച്ചുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിലുള്ളത്. സ്നേഹയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. പ്രതി അനുഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്നേഹയുടെ ഭർത്താവിന്റെ പെൺസുഹൃത്താണ് അനുഷയെന്നാണ് പൊലീസ് പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred