പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജിന്റെ ഭാഗമായി വടുതല പുനരധിവാസ സൈറ്റിൽ അഞ്ചര സെന്റ് ഭൂമിയാണ് കുടുംബത്തിന് ലഭിച്ചത്. എന്നാൽ ലഭിച്ചത് ചതുപ്പ് ഭൂമിയായിരുന്നു. അതിനാൽ അവിടെ വീട് നിർമിക്കാനും കഴിഞ്ഞിരുന്നില്ല.
കൊച്ചി: പുനരധിവാസ ആനുകൂല്യങ്ങൾ പൂർണമായി ലഭിക്കാതെ ചേരാനല്ലൂർ അമ്പാട്ട് കർമലി (94) വിട വാങ്ങി. മകൻ ജോർജിനൊപ്പം ചേന്നൂരിലായിരുന്നു താമസം. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ പദ്ധതിക്കായി കർമലിയുടെ എട്ട് സെന്റ് ഭൂമിയും ഏകദേശം 750 ചതുരശ്ര അടിയ വിസ്തൃതിയുള്ള വീടും സർക്കാർ ഏറ്റെടുത്തിരുന്നു. തുടർന്ന് ഉണ്ടായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജിന്റെ ഭാഗമായി വടുതല പുനരധിവാസ സൈറ്റിൽ അഞ്ചര സെന്റ് ഭൂമിയാണ് കുടുംബത്തിന് ലഭിച്ചത്. എന്നാൽ ലഭിച്ചത് ചതുപ്പ് ഭൂമിയായിരുന്നു. അതിനാൽ അവിടെ വീട് നിർമിക്കാനും കഴിഞ്ഞിരുന്നില്ല. ഇതോടെ സ്ഥിര താമസ സൗകര്യം ഉറപ്പാക്കാതെ മകനൊപ്പമായിരുന്നു കർമലിയുടെ താമസം.
ഭർത്താവ്: പരേതനായ ലോനൻ. മക്കൾ: ഫ്രാൻസിസ്, ഗ്രേയ്സി, ആന്റണി, ജോർജ്, വിൻസന്റ്, ലീന, മേഴ്സി, ഡയാന, സീന. മരുമക്കൾ: ട്രീസ്, റാഫേൽ, കുഞ്ഞുമോൾ, ജാൻസി, ആൻസൻ, സാജൻ, സോളമൻ, രാജു, പരേതയായ ലില്ലി. സംസ്കാരം ചേന്നൂർ സെയ്ന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ .


