50 അടിയോളം ഉയരത്തില്‍ നിന്നാണ് മണ്ണും കല്ലും റോഡിലേക്ക് പതിക്കുന്നത്. നിരവധി മരങ്ങള്‍ താഴേക്ക് പതിക്കാന്‍ തക്ക വിധത്തില്‍ ഭീഷണിയായി നില്‍ക്കുന്നുണ്ട്. 

കല്‍പ്പറ്റ: വൈത്തിരി ദേശീയ പാതയില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലക്ക് സമീപം ലക്കിടി വളവ് വീതികൂട്ടല്‍ പ്രവൃത്തി നടക്കുന്നിടത്ത് മണ്ണിടിഞ്ഞു. ഇടിഞ്ഞ ഭാഗം നികത്തുന്നതിനിടെ മുകളില്‍ നിന്ന് കനത്ത തോതില്‍ മണ്ണും കല്ലും മരങ്ങളും താഴേക്ക് പതിക്കുകയായിരുന്നു. പൊലീസ് എത്തി വാഹനങ്ങളെ നിയന്ത്രിച്ചാണ് കടത്തിവിട്ടിരുന്നത്. 

50 അടിയോളം ഉയരത്തില്‍ നിന്നാണ് മണ്ണും കല്ലും റോഡിലേക്ക് പതിക്കുന്നത്. നിരവധി മരങ്ങള്‍ താഴേക്ക് പതിക്കാന്‍ തക്ക വിധത്തില്‍ ഭീഷണിയായി നില്‍ക്കുന്നുണ്ട്. ഇതുവഴിയുള്ള യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. വണ്‍വേ ആയിട്ടാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.