മലപ്പുറം: മലപ്പുറം വഴിക്കടവ് ശങ്കരമലയിൽ ഉരുൾപൊട്ടി. പുലർച്ചെ മൂന്നു മണിയോടെയാണ് ഉരുൾപൊട്ടിയത്. ആളപായങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. 

ഉരുൾപൊട്ടിയതിനെ തുടർന്ന് സമീപത്തെ കാരക്കോടൻ പുഴ കരകവിഞ്ഞ് ഒഴുകിയതിനാൽ നൂറോളം വീടുകളിൽ വെള്ളം കയറി. 25 കുടുംബങ്ങളെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. നെല്ലിക്കുത്ത് - മണിമൂളി റോഡും പുന്നക്കൽ - വെള്ളക്കട്ട റോഡും വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരുന്നു. എന്നാൽ പത്ത് മണിയോടെ വെള്ളം ഇറങ്ങിയതിനാൽ ഗതാഗതം പുനഃസ്ഥാപിച്ചു.