Asianet News MalayalamAsianet News Malayalam

യുഡിഎഫുകാര്‍ കള്ളവോട്ട് ചെയ്തെന്ന് എല്‍ഡിഎഫ്; സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ നാടകീയ സംഭവങ്ങള്‍

വോട്ടെണ്ണൽ നിർത്താൻ കഴിയില്ല എന്ന സാഹചര്യത്തിൽ റിട്ടേണിംഗ് ഓഫിസർ എൽഡിഎഫിന്റെ പരാതി സ്വീകരിച്ച് അന്വേഷണം പ്രഖ്യാപിച്ചു

ldf allegations against udf on cooperation bank election
Author
Thiruvananthapuram, First Published Oct 14, 2018, 8:13 PM IST

തിരുവനന്തപുരം: കിടാരക്കുഴി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരെഞ്ഞെടുപ്പിനിടെ സംഘർഷം.
വ്യാജ തിരിച്ചറിയല്‍ കാർഡ് ഉപയോഗിച്ചു യുഡിഎഫ് പ്രവർത്തകർ വോട്ട് ചെയ്തു എന്നാരോപിച്ച് എൽഡിഎഫ് വോട്ടെണ്ണൽ ബഹിഷ്‌കരിച്ചു.

ഇതിനിടെ പ്രകോപിതരായ ഒരു സംഘം എൽഡിഎഫ് പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. ഇതോടെ പൊലീസ് നടത്തിയ ലാത്തിച്ചാർജില്‍ മൂന്ന് പ്രവർത്തകർക്ക് പരിക്കേറ്റു. വ്യാജ ഐഡി കാർഡ് വിഷയത്തിൽ വിഴിഞ്ഞം പോലീസ് സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.

എന്നാല്‍, വോട്ടെണ്ണൽ നിർത്താൻ കഴിയില്ല എന്ന സാഹചര്യത്തിൽ റിട്ടേണിംഗ് ഓഫിസർ എൽഡിഎഫിന്റെ പരാതി സ്വീകരിച്ച് അന്വേഷണം പ്രഖ്യാപിച്ചു. തുടര്‍ന്ന് എൽഡിഎഫ് പ്രതിഷേധ പ്രകടനവും നടത്തി. ഇതിനിടെ പലയിടത്തും യുഡിഎഫിന്റെ ഫ്ളക്സ് ബോർഡുകൾ തകര്‍ക്കപ്പെട്ടിണ്ട്. വോട്ടെണ്ണലിന് ശേഷം തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.

Follow Us:
Download App:
  • android
  • ios