സിപിഎം കളം കൊള്ളിത്താഴം ബ്രാഞ്ച് സെക്രട്ടറി  ശ്രീഹരന്‍ കാക്കൂര്‍ പൊലീസില്‍ പരാതി നല്‍കി.

കോഴിക്കോട്: ചെലപ്രത്ത് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളോടനുബന്ധിച്ച് എല്‍ഡിഎഫ് നിര്‍മിച്ച താല്‍കാലിക ഓഫീസ് സാമൂഹ്യവിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. ചേളന്നൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡില്‍പ്പെട്ട കളം കൊള്ളിത്താഴത്താണ് സംഭവം. സിപിഎം ലോക്കല്‍ കമ്മറ്റിയംഗം എം ദയാനിധിയുടെ സ്ഥലത്താണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. പ്രചരണപരിപാടികള്‍ എകോപിപ്പിക്കുന്നതിനായാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.

സിപിഎം കളം കൊള്ളിത്താഴം ബ്രാഞ്ച് സെക്രട്ടറി ശ്രീഹരന്‍ കാക്കൂര്‍ പൊലീസില്‍ പരാതി നല്‍കി. എല്‍ഡിഎഫ് കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ഥി എ പ്രദീപ് കുമാറിനായി സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളും, ബാനറുകളും നശിപ്പിക്കുന്നത് പതിവാണെന്നും പരാതിയിലുണ്ട്. പ്രദേശത്തെ പ്രശ്‌നബാധിത ബൂത്താക്കി മാറ്റാനുള്ള ശ്രമം നടക്കുന്നതായി സിപിഎം പ്രാദേശികനേതാക്കള്‍ പറയുന്നു.