Asianet News MalayalamAsianet News Malayalam

മുക്കം നഗരസഭയിൽ തമ്മിലടിച്ച് എൽഡിഎഫ്-യുഡ‍ിഎഫ് അംഗങ്ങൾ; പൊലീസ് ലാത്തിവീശി

എൽഡിഎഫ്-ബി ജെ പി അംഗങ്ങൾ വിട്ടുനിന്നതിനാൽ ക്വാറം തികയാതെ അവിശ്വാസ പ്രമേയം തള്ളി

LDF UDF member clash at Mukkam Municipality
Author
First Published Sep 3, 2024, 12:04 PM IST | Last Updated Sep 3, 2024, 12:04 PM IST

കോഴിക്കോട്: മുക്കം നഗരസഭ കൗൺസിൽ യോഗം ചേരുന്നതിനിടെ യുഡിഎഫ്-എൽഡിഎഫ് സംഘർഷം. നഗരസഭ ചെയർപേഴ്സിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനായി യോഗം ചേരുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. യുഡിഎഫ് വിമതനായി ജയിച്ച കൗൺസിലറെ എൽഡിഎഫ് പ്രവർത്തകർ തടയാൻ ശ്രമിച്ചതിനെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്. എൽഡിഎഫ്-ബി ജെ പി അംഗങ്ങൾ വിട്ടുനിന്നതിനാൽ ക്വാറം തികയാതെ അവിശ്വാസ പ്രമേയം തള്ളി. സംഘർഷത്തിന് പിന്നാലെ സ്ഥലത്തെ പൊലീസ് ലാത്തിവീശി.

Latest Videos
Follow Us:
Download App:
  • android
  • ios