Asianet News MalayalamAsianet News Malayalam

മുൻ എംഎൽഎ അടക്കം തോറ്റു, വിജയക്കൊടി പാറിച്ച് എൽഡിഎഫ്, തിരുവല്ല കാർഷിക വികസന ബാങ്ക് യുഡിഎഫിന് നഷ്ടം

പോളിംഗ് നടക്കുന്നതിനിടെ, ഉച്ചയോടെ കള്ളവോട്ട് ആരോപിച്ച് കോൺഗ്രസ് - സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു.

ldf wins and udf lost thiruvalla bank election apn
Author
First Published Nov 12, 2023, 6:56 PM IST

പത്തനംതിട്ട : തിരുവല്ല കാർഷിക വികസന ബാങ്ക് ഭരണം യുഡിഎഫിന് നഷ്ടമായി. പതിറ്റാണ്ടുകളായി യുഡിഎഫ് ഭരിച്ചിരുന്ന ബാങ്ക് എൽഡിഎഫ് പിടിച്ചെടുത്തു. മുൻ എംഎൽഎ കെ. ശിവദാസൻ നായർ അടക്കം യുഡിഎഫ് പാനലിലെ 13 പേരും തോറ്റു. 2004 ന് ശേഷമാണ് ഇവിടെ തിരഞ്ഞെടുപ്പ്  നടക്കുന്നത്. പോളിംഗ് നടക്കുന്നതിനിടെ, ഉച്ചയോടെ കള്ളവോട്ട് ആരോപിച്ച് കോൺഗ്രസ് - സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. തിരുവല്ല കാർഷിക വികസന ബാങ്ക് ഭരണം പോയതോടെ,  സംസ്ഥാന കാർഷിക വികസന ബാങ്ക് ഭരണവും ഇതോടെ യുഡിഎഫിന് നഷ്ടമായേക്കും. 72 ബാങ്കുകൾ ഉള്ളതിൽ ഭൂരിഭാഗത്തിന്റെയും ഭരണം ഇതോടെ എൽഡിഎഫിന്റെ കയ്യിലായി. സംസ്ഥാന ഭരണസമിതിക്കെതിരെ എൽഡിഎഫിന് അവിശ്വാസം കൊണ്ടുവരാൻ കഴിയും. 

കണ്ണൂരിൽ സർക്കാർ സ്കൂൾ ചുറ്റുമതിലിൽ സിപിഎം അനുകൂല ചിത്രങ്ങൾ, മുഖ്യമന്ത്രിയെത്തുന്നതിന് മുന്നോടിയെന്ന് ആരോപണം

 

Follow Us:
Download App:
  • android
  • ios