വാർഡിൽ 2005ലെ തെരഞ്ഞെടുപ്പിലാണ് അവസാനം എൽഡിഎഫ് വിജയിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ എൽഡിഎഫ് പിടിച്ചെടുത്തത് ബിജെപിയുടെ ഉറച്ച വാർഡ്. വെള്ളാർ വാർഡിലെ തെരഞ്ഞെടുപ്പിൽ 19 വർഷത്തിന് ശേഷമാണ് എൽഡിഎഫ് വിജയിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി പനത്തുറ ബൈജു 151 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ 1845 നേടി വിജയിച്ചു. ബിജെപി സ്ഥാനാർഥി വെള്ളാർ സന്തോഷ് 1694 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. യുഡിഎഫ് ആകട്ടെ 544 വോട്ടുനേടി മൂന്നാം സ്ഥാനത്തേക്കും പോയി.
വാർഡിൽ 6158 വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇക്കുറി വോട്ടിംഗ് ശതമാനം 66.9 ആയിരുന്നു. വാർഡിൽ 2005ലെ തെരഞ്ഞെടുപ്പിലാണ് അവസാനം എൽഡിഎഫ് വിജയിച്ചത്. തുടർന്ന് 2010 ൽ യുഡിഎഫ് സീറ്റിൽ നെടുമം മോഹനൻ വിജയിച്ചു. ഇതിന് ശേഷം നെടുമം മോഹനൻ യുഡിഎഫ് വിട്ട് ബിജെപിയിലേക്ക് മടങ്ങിയതോടെ തുടന്നുള്ള രണ്ട് തെരഞ്ഞെടുപ്പിലും ബിജെപി മികച്ച വിജയം തുടർന്നു.
Read More.... നയാസിന്റെ ആദ്യ ഭാര്യയെയും പ്രതി ചേര്‍ത്തു; 'വീട്ടില്‍ പ്രസവിക്കാന്‍ റജീന പ്രേരിപ്പിച്ചു'
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1629 വോട്ടു നേടിയാണ് മോഹനൻ വിജയിച്ചത്. 1062 വോട്ടു നേടി പനത്തുറ ബൈജു രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മോഹനൻ്റെ നിര്യാണത്തെ തുടർന്നാണ് വെള്ളാർ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
