ഗ്യാസ് ഏജന്‍സികളില്‍ ഉപഭോക്താക്കള്‍ക്ക് ഗ്യാസിന്റെ തൂക്കം നോക്കി ഉറപ്പുവരുത്തുവാന്‍ ത്രാസ് സൂക്ഷിക്കണമെന്നും നിർദേശം. 

തിരുവനന്തപുരം: ഗ്യാസ് ഏജന്‍സികളിലും വിതരണം ചെയ്യുന്ന വാഹനങ്ങളിലും ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 59 കേസുകളില്‍ നിന്ന് 2,27,000 രൂപ പിഴ ഈടാക്കിയതായി ദക്ഷിണ മേഖല ജോയിന്റ് കണ്‍ട്രോളര്‍ സി. ഷാമോന്‍ അറിയിച്ചു. ഗ്യാസ് ഏജന്‍സികളുടെ നിയമലംഘനങ്ങള്‍ അറിയിക്കണമെന്നും ലീഗല്‍ മെട്രോളജി അറിയിച്ചു. 

'ഗ്യാസ് ഏജന്‍സികളില്‍ ഉപഭോക്താക്കള്‍ക്ക് ഗ്യാസിന്റെ തൂക്കം നോക്കി ഉറപ്പുവരുത്തുവാന്‍ ത്രാസ് സൂക്ഷിക്കണം. ത്രാസിന്റെ ലീഗല്‍ മെട്രോളജി സര്‍ട്ടിഫിക്കറ്റ് ഉപഭോക്താക്കള്‍ കാണത്തക്കവിധം വ്യക്തമായി സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണം. ഗ്യാസ് വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഗ്യാസിന്റെ തൂക്കം നോക്കി ബോധ്യപ്പെടാന്‍ ഒരു ത്രാസും അതിന്റെ സര്‍ട്ടിഫിക്കറ്റും സൂക്ഷിക്കണം. തൂക്ക വ്യത്യാസമുള്ള സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ പാടില്ല. ഗ്യാസ് ഏജന്‍സിയുടെ 5 കിലോമീറ്റര്‍ പരിധിയില്‍ വിതരണം ചെയ്യുന്ന സിലിണ്ടറുകള്‍ക്ക് ഡെലിവറി ചാര്‍ജ്ജ് വാങ്ങാന്‍ പാടില്ല. കൂടാതെ അഞ്ച് കിലോമീറ്റര്‍ പരിധി കഴിഞ്ഞ് വിതരണം നടത്തുന്ന സിലിണ്ടറുകള്‍ക്ക് ഡെലിവറി ചാര്‍ജ് ബില്ലില്‍ രേഖപ്പെടുത്തി വേണം വാങ്ങാന്‍', തുടങ്ങിയ കാര്യങ്ങള്‍ ഏജന്‍സികള്‍ ലംഘിച്ചാല്‍ അറിയിക്കണെന്നാണ് ദക്ഷിണ മേഖല ജോയിന്റ് കണ്‍ട്രോളറുടെ നിര്‍ദേശം. ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ വി.കെ അബ്ദുല്‍ കാദറിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. പരാതികളുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പറുകള്‍: തിരുവനന്തപുരം-8281698020, കൊല്ലം-8281698028, പത്തനംതിട്ട-8281698035, ആലപ്പുഴ-8281698043, കോട്ടയം-8281698051.


'പാചകം മുതല്‍ കീഴ്ശാന്തി വരെ ബ്രാഹ്മണര്‍ മാത്രം'; ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്

തിരുവനന്തപുരം: ഗുരുവായൂര്‍ ദേവസ്വത്തിലെ ടെമ്പിള്‍ കുക്ക്, കൂടല്‍ മാണിക്യം ദേവസ്വത്തിലെ കീഴ്ശാന്തി തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് സെക്രട്ടറി.

ഗുരുവായൂര്‍ ദേവസ്വത്തിലെ ടെമ്പിള്‍ കുക്ക്, കൂടല്‍ മാണിക്യം ദേവസ്വത്തിലെ കീഴ്ശാന്തി എന്നിവര്‍ ബ്രഹ്മണ സമുദായക്കാരായിരിക്കണം എന്ന യോഗ്യത ഈ ദേവസ്വങ്ങളിലെ സ്പെഷ്യല്‍ റൂളുകള്‍ പ്രകാരം യഥാക്രമം 1983ലും 2003ലും അതാതു ദേവസ്വങ്ങളുടെ തീരുമാനപ്രകാരം സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു നിശ്ചയിച്ചിട്ടുള്ളതാണ്. തിരുവിതാംകൂര്‍ ദേവസ്വത്തിലെ പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള അപേക്ഷകരുടെ യോഗ്യത നിശ്ചയിച്ചിട്ടുള്ളത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 08.01.2019ലെ കേരള ഗസറ്റില്‍ പ്രസിദ്ധീകരിച്ച കരട് ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ 21.05.2022 ലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരമുള്ള സ്പെഷ്യല്‍ റൂള്‍ പ്രകാരമാണെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് സെക്രട്ടറി പറഞ്ഞു. നിയമപ്രകാരം നിഷ്‌കര്‍ഷിക്കപ്പെട്ട യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് മത്സരാടിസ്ഥാനത്തിലുള്ള പരീക്ഷകള്‍ നടത്തി നിയമപ്രകാരം സെലക്ട് ലിസ്റ്റ് തയ്യാറാക്കാന്‍ മാത്രമേ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് അധികാരമുള്ളൂ. ഉദ്യോഗാര്‍ഥികളുടെ യോഗ്യതാ മാനദണ്ഡം പരിമിതപ്പെടുത്തി നിശ്ചയിച്ചത് കെ.ഡി.ആര്‍.ബി ആണെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.

'ചന്ദ്രയാൻ-2ന്‍റെ പരാജയ കാരണം കെ ശിവന്‍റെ തെറ്റായ തീരുമാനങ്ങൾ', ആരോപണങ്ങളുമായി സോമനാഥിന്‍റെ ആത്മകഥ

YouTube video player