ഇടുക്കി: നായാട്ടുസംഘം സ്ഥാപിച്ച കെണിയലകപ്പെട്ട് പുള്ളിപുലി ചത്തു. കന്നിമല ലോയര്‍ ഡിവിഷനിലെ തെയിലക്കാട്ടിലാണ് നാലുവയസ് പ്രായമുള്ള പുള്ളിപ്പുലിയെ കെണിയില്‍ അകപ്പെട്ടനിലയില്‍ തൊഴിലാളികള്‍ കണ്ടെത്തിയത്. കമ്പി ഉപയോഗിച്ച് നിര്‍മ്മിച്ച കെണിയില്‍ കുടുങ്ങിയ നിലയിലാണ് ജഡം കണ്ടെത്തിയത്. മൂന്നാര്‍ ഡി വൈ എഫ് ഒയുടെ നേത്യത്വത്തില്‍ പോസ്റ്റുമാറ്റം നടത്തി പുലിയെ കുഴിച്ചിട്ടു.