പതിനഞ്ചുകാരിയായ ദളിത് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് ജീവപര്യന്തം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 17, Jan 2019, 7:00 PM IST
life term imprisonment  for youth rape minor tribal girl
Highlights

 യൂണീഫോമില്‍ ചേര്‍ത്തല ബസ് സ്റ്റാന്റില്‍ എത്തിയ പെണ്‍കുട്ടിയെ താലൂക്ക് ആസ്പത്രിയിലെ കംഫര്‍ട്ട് സ്‌റ്റേഷനില്‍ കൊണ്ടുപോയി പുതിയ വസ്ത്രം ധരിപ്പിച്ച് ബസില്‍ തൃശ്ശൂരിലും അവിടെ നിന്ന് മലപ്പുറത്തുളള പ്രതിയുടെ കൂട്ടുകാരന്റെ വാടക വീട്ടിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. 

ആലപ്പുഴ: പട്ടികജാതിക്കാരിയായ പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് ജീവപര്യന്ത്യം തടവും 2,60,000 രൂപ പിഴയും. ചേര്‍ത്തല പള്ളിപ്പുറം ചെറുപുര വെളി അനീഷി(30)നെയാണ് ആലപ്പുഴ പ്രിന്‍സിപ്പാള്‍ സെഷന്‍സ് ജഡ്ജി എ ബദറുദ്ദീന്‍ ശിക്ഷിച്ചത്. 2012 ഒക്ടോബര്‍ 15 നാണ് സംഭവം. പ്ലസ്‌വണ്‍കാരിയെ പ്രണയം നടിച്ച് വിവാഹം വാഗ്ദാനം നല്‍കി തട്ടികൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് കേസ്. 

പെണ്‍കുട്ടിയെ കാണാതായപ്പോള്‍ രക്ഷകര്‍ത്താക്കള്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കി. ചേര്‍ത്തല ബസ് സ്റ്റാന്‍ഡില്‍ വരാന്‍ അനീഷ് പെണ്‍കുട്ടിക്ക് പെണ്‍കുട്ടിയുടെ അച്ഛന്റെ മൊബൈലിലേക്ക് നല്‍കിയ എസ് എം എസാണ് കേസില്‍ വഴിതിരിവായത്. യൂണീഫോമില്‍ ചേര്‍ത്തല ബസ് സ്റ്റാന്റില്‍ എത്തിയ പെണ്‍കുട്ടിയെ താലൂക്ക് ആസ്പത്രിയിലെ കംഫര്‍ട്ട് സ്‌റ്റേഷനില്‍ കൊണ്ടുപോയി പുതിയ വസ്ത്രം ധരിപ്പിച്ച് ബസില്‍ തൃശ്ശൂരിലും അവിടെ നിന്ന് മലപ്പുറത്തുളള പ്രതിയുടെ കൂട്ടുകാരന്റെ വാടക വീട്ടിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. 

ചേര്‍ത്തല ഡിവൈഎസ്പി കെജി ലാല്‍, സിഐ ആയിരുന്ന കെജി അനീഷ് എന്നിവര്‍ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 12 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. 16 രേഖകളും  ഒന്‍പത് തൊണ്ടി സാധനങ്ങളും തെളിവാക്കി. തട്ടികൊണ്ട് പോയകുറ്റത്തിന് ഏഴ് വര്‍ഷം തടവും അരലക്ഷം രൂപ പിഴയും ബലാത്സംഗ കുറ്റത്തിന് പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും പട്ടികജാതിക്കാരിയെ അപമാനിച്ചതിന് ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും പട്ടികജാതിക്കാരിയെ പീഡിപ്പിച്ചതിന് ജീവപര്യന്തവും, ഒരു ലക്ഷം രൂപ പിഴയും ജുവനൈല്‍ ജസ്റ്റീസ് നിയമ പ്രകാരം ഒരു മാസം തടവുമാണ് ശിക്ഷ. 

പ്രതിക്കെതിരെ ആരോപിക്കപ്പെട്ട ആറ് കുറ്റങ്ങള്‍ക്കുമുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. അതോടെ ശിക്ഷജീവപര്യന്തമാകും. വിവിധ കുറ്റങ്ങള്‍ക്കായി 2,60,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതില്‍ ഒരു ലക്ഷം രൂപ ഇരക്ക് നല്‍കാനാണ് വിധിച്ചിട്ടുള്ളത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും ഒരു മാസവും കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സിലി ലുമുംബെ ഹാജരായി.

loader