തീവണ്ടിയിൽ നിന്ന് 750 മില്ലിലിറ്ററിന്‍റെ 44 കുപ്പി ഗോവൻനിർമിത വിദേശ മദ്യം പിടികൂടി.
കോഴിക്കോട്: തീവണ്ടിയിൽ നിന്ന് 750 മില്ലിലിറ്ററിന്‍റെ 44 കുപ്പി ഗോവൻനിർമിത വിദേശ മദ്യം പിടികൂടി. മംഗലാപുരം - കോയമ്പത്തൂർ ഇന്‍റർസിറ്റി എക്സ്പ്രസ്സിന്‍റെ ജനറൽ കംപാർട്ട്മെന്‍റിലെ വാഷ് ബേസിനോട് ചേർന്നാണ് മദ്യം നിറച്ച കുപ്പികൾ പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് റെയിൽവെ പോലീസും റെയിൽവെ സംരക്ഷണ സേനയും ചേർന്നാണ് ഓണക്കാലത്ത് നടത്താറുള്ള പതിവ് പരിശോധനയ്ക്കിടെ മദ്യം പിടികൂടിയത്. ട്രെയിൻ കോഴിക്കോട് റെയിൽവെസ്റ്റേഷൻ ഒന്നാംപ്ലാറ്റ് ഫോമിൽ എത്തിച്ചേർന്നപ്പോഴായിരുന്നു പരശോധന.
