നെടുങ്കണ്ടത്ത് സമാന്തര ബാര്‍ സംവിധാനമൊരുക്കി മദ്യവിൽപ്പന  നടത്തിയ ആൾ അറസ്റ്റില്‍. 25 കുപ്പികളിലായി സൂക്ഷിച്ചിരുന്ന വിദേശമദ്യം പിടികൂടി. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ആലുങ്കല്‍ ജയനാണ് അറസ്റ്റിലായത്.

ഇടുക്കി: നെടുങ്കണ്ടത്ത് സമാന്തര ബാര്‍ സംവിധാനമൊരുക്കി മദ്യവിൽപ്പന നടത്തിയ ആൾ അറസ്റ്റില്‍. 25 കുപ്പികളിലായി സൂക്ഷിച്ചിരുന്ന വിദേശമദ്യം പിടികൂടി. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ആലുങ്കല്‍ ജയനാണ് അറസ്റ്റിലായത്.

ചക്കക്കാനത്തെ സ്വകാര്യ വർക്ക് ഷോപ്പിനോട് ചേര്‍ന്നുള്ള പ്രദേശം കേന്ദ്രീകരിച്ചാണ് ഇയാള്‍ മദ്യ വില്‍പ്പന നടത്തിയിരുന്നത്. കോണ്‍ക്രീറ്റ് മിക്‌സചര്‍ കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്ന വാഹനത്തില്‍ നിന്നും സമീപത്ത് റോഡരുകില്‍ ഒളിപ്പിച്ച നിലയിലും മദ്യം കണ്ടത്തുകയായിരുന്നു.

ലോക് ഡൗണിന് മുന്നോടിയായി ബെവ്‌കോ ഷോപ്പില്‍ നിന്നും പല തവണയായി മദ്യം വാങ്ങി സൂക്ഷിച്ചുവെന്നാണ് ജയന്‍ നല്‍കുന്ന വിവരം. 25 കുപ്പികളിലായി പത്ത് ലിറ്ററോളം മദ്യമാണ് കണ്ടെത്തിയത്. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടതോടെ ഇയാള്‍ ചില്ലറ വില്‍പ്പന ആരംഭിച്ചിരുന്നു.

ടൗണിലെ ബാറുകളില്‍ നിന്നോ മറ്റ് മാര്‍ഗങ്ങളില്‍ നിന്നോ ഇയാള്‍ക്ക് മദ്യം ലഭ്യമായിരുന്നോ എന്നത് സംബന്ധിച്ചും അന്വേഷണം നടത്തും. മദ്യം സൂക്ഷിച്ചിരുന്ന വാഹനം കസ്റ്റഡയില്‍ എടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.