ആലപ്പുഴ: മാന്നാര്‍ വാറ്റ് കേന്ദ്രത്തില്‍ നിന്ന് 350 ലിറ്റര്‍കോടയും 10 ലിറ്റര്‍ ചാരായവും പിടികൂടി. ചെങ്ങന്നൂര്‍ എക്‌സൈസ് റേഞ്ച് പാര്‍ടി ഓണം സെപ്ഷ്യല്‍ ഡ്രൈവ് പ്രമാണിച്ച് നടത്തിയ റെയ്ഡില്‍ എണ്ണയ്ക്കാട് കൂട്ടമ്പേരൂര്‍ ആറിന് സമീപം പത്തുപറക്കടവിന് കിഴക്ക് വശത്തുനിന്ന് 35 ലിറ്ററിന്റെ 10 കന്നാസുകളില്‍ സൂക്ഷിച്ച 350 ലിറ്റര്‍ കോടയും 10 ലിറ്റര്‍ കന്നാസില്‍ സൂക്ഷിച്ച 10 ലിറ്റര്‍ ചാരായവുമാണ് പിടിച്ചെടുത്തത്. റെയ്ഡിനിടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു.