പുരോഗമനപരവും കുട്ടികളുടെ സമഗ്രവളര്‍ച്ചുയും ലക്ഷ്യമാക്കി സ്‌കൂളിനെ പുതിയ ഉയരങ്ങളില്‍ എത്തിച്ചതാണ് അവാര്‍ഡിനര്‍ഹമാക്കിയത്. കഴിഞ്ഞ വര്‍ഷം മികച്ച സകൂളിനുള്ള അവാര്‍ഡും സിസ്റ്ററിന്റെ നേതൃത്വത്തില്‍ ലിറ്റില്‍ ഫ്ലവര്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം വജ്ര ജൂബിലി അഘോഷിച്ച സ്‌കൂളില്‍ നിരവധി പദ്ധതികളാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി നടപ്പിലാക്കി വന്നിരുന്നത്

ഇടുക്കി. തോട്ടം മേഖലയ്ക്ക് അഭിമാനമായി ലിറ്റില്‍ ഫ്ലവര്‍ സ്‌കൂള്‍. ഇത്തവണത്തെ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയത് ലിറ്റില്‍ ഫ്ലവര്‍ സ്‌കൂള്‍ പ്രഥമാധ്യാപിക സിസ്റ്റര്‍ ആനിയമ്മ ജോസഫിനാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന തോട്ടം മേഖലയിലെ സ്‌കൂളിന് അവാര്‍ഡ് ലഭിച്ചത് മൂന്നാറിനും അഭിമാനമായി.

പുരോഗമനപരവും കുട്ടികളുടെ സമഗ്രവളര്‍ച്ചുയും ലക്ഷ്യമാക്കി സ്‌കൂളിനെ പുതിയ ഉയരങ്ങളില്‍ എത്തിച്ചതാണ് അവാര്‍ഡിനര്‍ഹമാക്കിയത്. കഴിഞ്ഞ വര്‍ഷം മികച്ച സകൂളിനുള്ള അവാര്‍ഡും സിസ്റ്ററിന്റെ നേതൃത്വത്തില്‍ ലിറ്റില്‍ ഫ്ലവര്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം വജ്ര ജൂബിലി അഘോഷിച്ച സ്‌കൂളില്‍ നിരവധി പദ്ധതികളാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി നടപ്പിലാക്കി വന്നിരുന്നത്. 

അക്കാദമിക് മികവു കൂടാതെ പാഠ്യേതര വിഷയങ്ങളിലും സ്‌കൂള്‍ മികവിന്റെ ഉന്നതങ്ങളിലെത്തിയിരുന്നു. വജ്ര ജൂബിലിയോടനുബന്ധിച്ച് ജീവകാരുണ്യമടക്കമുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് സിസ്റ്റര്‍ നേതൃത്വം നല്‍കി. വജ്ര ജൂബിലിയുടെ ഭാഗമായി 60 പേര്‍ക്ക് വിദ്യാഭ്യാസ സഹായവും 60 കിടപ്പു രോഗികള്‍ക്ക് പ്രത്യേക സഹായവും നല്‍കിയിരുന്നു. 

തെരുവോരങ്ങളില്‍ വിശപ്പ് അനുഭവിക്കുന്നവര്‍ക്ക് കുട്ടികള്‍ തന്നെ കൊണ്ടു വരുന്ന ഭക്ഷണം ദിവസവും മൂന്നാര്‍ ടൗണിലെത്തി വിതരണം ചെയ്യുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. പാവപ്പെട്ടവര്‍ക്ക് സഹായനല്‍കുന്നതിനുള്ള വസ്തുക്കള്‍ ശേഖരിക്കുന്നതിന് അമ്മത്തൊട്ടില്‍ പോലുള്ള പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. 

പ്ലാസ്റ്റിക്കിന് എതിരെയുള്ള പ്രവര്‍ത്തനങ്ങളും ഏറെ മതിപ്പുളവാക്കിയിരുന്നു. കോട്ടയം സെന്റ് ജോസഫ് സ്‌കൂള്‍, വെട്ടിമുകള്‍ സെന്റ് പോള്‍സ് ഹൈസ്‌കൂള്‍, തുടങ്ങിയ സ്‌കൂളുകളിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2013 ലാണ് ലിറ്റില്‍ ഫ്‌ഴര്‍ സ്‌കൂളിന്റെ പ്രഥമാധ്യാപികയായി സിസ്റ്റര്‍ ചുമതലയേറ്റത്.