വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 ന് അവസാനിക്കും. 15 ാം തിയതി രാവിലെ 10-നാണ് വോട്ടെണ്ണല്‍

ആലപ്പുഴ: സംസ്ഥാനത്തെ 12 ജില്ലകളിലായി 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നാളെ ഉപതിരഞ്ഞെടുപ്പ് നടക്കും. മൊത്തെ 111 പേരാണ് ജനവിധി തേടുന്നത്. ആലപ്പുഴ ജില്ലയിലാകട്ടെ നഗരസഭയിലെ ജില്ലാ കോടതി വാര്‍ഡ്, കായംകുളം മുന്‍സിപ്പാലിറ്റിയിലെ എരുവ വാര്‍ഡ്, കൈനകരി ഗ്രാമപഞ്ചായത്തിലെ ഭജനമഠം വാര്‍ഡ്, കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണ വിലാസം വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആലപ്പുഴ ജില്ലാ കോടതി വാര്‍ഡില്‍ ടോമി ജോസഫ് പൂണിയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. വര്‍ഗ്ഗീസ് ജോണ്‍ ഇടതു സ്ഥാനാര്‍ത്ഥിയും ഗീത രാംദാസ് ബിജെപി സ്ഥാനാര്‍ത്ഥിയുമാണ്. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 ന് അവസാനിക്കും. 15 ാം തിയതി രാവിലെ 10-നാണ് വോട്ടെണ്ണല്‍.