പെൺകുട്ടിക്ക് പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്തതാണ് വിഷമമെന്നാണ് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചത്

മലപ്പുറം: താനൂരിൽ കടപ്പുറത്ത് അസ്വാഭാവികമായ സാഹചര്യത്തിൽ കണ്ട പെൺകുട്ടിയെ നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കടുത്ത വിഷമത്തിലായിരുന്ന പെൺകുട്ടിയെ കണ്ട് സംസാരിച്ച നാട്ടുകാരാണ് കുട്ടിയുമായി പൊലീസ് സ്റ്റേഷനിലേക്ക് പോയത്. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ പെൺകുട്ടിക്ക് പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്തതാണ് വിഷമമെന്നാണ് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശിയാണ് പെൺകുട്ടി. പൊലീസ് അമ്മയെ വിളിച്ചു വരുത്തി സംസാരിച്ചു. പിന്നീട് കുട്ടിയെ അമ്മയ്ക്ക് ഒപ്പം വിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്