ചില സമയങ്ങളില്‍ പതഞ്ഞു പൊങ്ങുന്നതിന് ശക്തി കൂടി വരികയും പതയുടെ അളവില്‍ വ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ഒരാള്‍ പൊക്കത്തില്‍ വരെ പത പൊന്തിയെത്തി

കല്‍പ്പറ്റ: മരങ്ങളെക്കാളും ഉയര്‍ത്തില്‍ സോപ്പുപത പോലെ നുരഞ്ഞു പൊങ്ങിയ പദാര്‍ഥം വയനാട്ടിലെ മേപ്പാടി പ്രദേശത്തുകാരെ ആശങ്കയിലാഴ്ത്തുന്നു. ഇവിടുത്തെ ഹാരിസണ്‍ തേയില എസ്‌റ്റേറ്റിലെ അഞ്ചേക്കര്‍ എന്നറിയപ്പെടുന്ന പ്രദേശത്താണ് കുടിവെള്ള കിണറിന് സമീപം ഇന്നലെ രാത്രി മുതല്‍ വെളുത്ത പദാര്‍ഥം പതഞ്ഞു പൊങ്ങുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. 

ചില സമയങ്ങളില്‍ പതഞ്ഞു പൊങ്ങുന്നതിന് ശക്തി കൂടി വരികയും പതയുടെ അളവില്‍ വ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ഒരാള്‍ പൊക്കത്തില്‍ വരെ പത പൊന്തിയെത്തി. ഇന്റര്‍ലോക്കിംഗ് പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന സോപ്പ് ഓയില്‍ വെള്ളവുമായി കലര്‍ന്നുണ്ടായ പ്രതിഭാസമാണിതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ അപൂര്‍വ്വ പ്രതിഭാസം കാണാന്‍ മേപ്പാടി താഴെ അരപ്പറ്റയിലേക്ക് ധാരാളം പേരാണ് ഇപ്പോള്‍ എത്തുന്നത്.