ബിപിസിഎൽ കൊച്ചിൻ റിഫൈനറിയിലെ ഫ്ലയർ സ്റ്റാക്കിൽ നിന്ന് രാത്രിയിൽ അമിതമായി തീയും പുകയും ഉയരുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. വലിയ ശബ്ദവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ഏറ്റിക്കരയിലെ പ്രദേശവാസികൾ മനുഷ്യാവകാശ കമ്മിഷന് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.

കൊച്ചി: ബിപിസിഎൽ കൊച്ചിൻ റിഫൈനറിയിലെ ഫ്ലയർ സ്റ്റാക്കിൽ നിന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാത്രി അമിതമായി തീയും പുകയും ഉയരുന്നതായി പ്രദേശവാസികൾ പറയുന്നു. ഏറ്റിക്കര ഭാഗത്ത് നിന്നുമാണ് കഴിഞ്ഞ ദിവസങ്ങളിലായി കൂടുതൽ പുക ഉയരുന്നതെന്നും ഇതിനാൽ രാത്രിയിൽ കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാർ പരാതിപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred

ജനവാസ മേഖലയോട് ചേർന്ന് സ്ഥാപിച്ച ഫ്ലയർ സ്റ്റാക്കിനെതിരെ നിരവധി പരാതികൾ ഉന്നയിച്ചിട്ടുണ്ടെന്ന് പറയുന്നു. തീയും പുകയോടൊപ്പം വലിയ ശബ്ദവും ഉണ്ടാകുന്നത് നാട്ടുകാരുടെ ആരോഗ്യത്തെയും ബാധിക്കുന്നതായി ചൂണ്ടിക്കാണിച്ച് പ്രദേശവാസികൾ മനുഷ്യാവകാശ കമ്മിഷൻന് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഹിയറിങ്ങിനായി പ്രദേശവാസികളെ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷൻ ഓഫിസിൽ വിളിച്ചിരുന്നു.