Asianet News MalayalamAsianet News Malayalam

ലോക്ഡൗൺ ലംഘിച്ച് നിസ്‌കാരം; നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു

എന്നാൽ സർക്കാർ നിയന്ത്രണം പ്രഖ്യാപിച്ച ശേഷം ഇന്നേ വരെ ജുമുഅയോ മറ്റു ഔദ്യോഗിക ജമാഅത് നമസ്കാരങ്ങളോ നടന്നിട്ടില്ലെന്നും  മഹല്ല് പ്രസിഡന്‍റ് പറയുന്നു.

lock down violation police booked case against four in kozhikode
Author
Kozhikode, First Published May 16, 2020, 10:09 PM IST

കോഴിക്കോട്: കൊവിഡ് 19 രോഗവ്യാപനം തടയാനുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പള്ളിയിൽ നിസ്‌കാരം നടത്തിയതിന് നാലു പേർക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. കുന്നിക്കൽ ജുമാ മസ്ജിദിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക്  നിസ്‌കാരം നടന്നത്. പ്രാർത്ഥന നടത്തിയ വെഴുപ്പൂർ റോഡിൽ പുതുക്കുടി സി. മുഹമ്മദ് (47), താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ഉമ്മർ (49), താമരശ്ശേരി ഒതയോത്ത് അബ്ദുൾ അഷ്‌റഫ് (50),കൊടുവള്ളി താനിയുള്ളകുന്ന് അബ്ദുൾ കലാം (48) എന്നിവർക്കെതിരെയാണ് കേസ്.  ലോക്ഡൗൺ കാലത്ത് സാമൂഹ്യാകലം പാലിക്കാത്തതിനും നിയന്ത്രണ ലംഘനത്തിനും കേസ് രജിസ്റ്റർ ചെയ്ത് നോട്ടീസ് അയച്ചത്.

എന്നാൽ സർക്കാർ നിയന്ത്രണം പ്രഖ്യാപിച്ച ശേഷം ഇന്നേ വരെ ജുമുഅയോ മറ്റു ഔദ്യോഗിക ജമാഅത് നമസ്കാരങ്ങളോ നടന്നിട്ടില്ലെന്നും  മഹല്ല് പ്രസിഡന്‍റായ മുൻ എം.എൽ.എ. സി.
മോയിൻകുട്ടി പറഞ്ഞു. പള്ളിയിലെ ജീവനക്കാരും ശുചീകരണത്തിനെത്തിയ മൂന്ന് പേരും അടക്കം നാലു പേർ  ഉച്ചക്ക് പള്ളിയിൽ വെച്ച് ളുഹർ നമസ്കരിച്ചിരുന്നു. ഇതിനെ ഏതാനും തല്പര കക്ഷികൾ ജുമുഅ നടക്കുന്നു  എന്ന തരത്തിൽ പ്രചരിപ്പിക്കുകയും പൊലീസ് അധികാരികൾക്ക് രഹസ്യ വിവരം കൈമാറുകയുമാണുണ്ടായതെന്നും അദ്ദേഹം ആരോപിച്ച.  

Follow Us:
Download App:
  • android
  • ios