ആലപ്പുഴ: ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് ജില്ലയിൽ പൊലീസ് 50 വാഹനങ്ങൾ പിടിച്ചെടുക്കുകയും 53,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചതിനു് അഞ്ച് കേസുകളിലായി 27 പേർക്കെതിരെയും, മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 34 പേർക്കെതിരെയും കേസെടുത്തു.

അനധികൃതമായി മദ്യനിർമ്മാണം നടത്തിയതിന് നാല് കേസുകളിലായി ഒമ്പത് പേർക്ക് എതിരേയും, നിരോധിത പുകയില ഉല്പന്നങ്ങൾ വില്‍പ്പന നടത്തിയതിന് അഞ്ച് പേർക്ക് എതിരെയും, മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് നാല് പേർക്കെതിരെയും ഉൾപ്പടെ ആകെ 79 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 129 പേരെ അറസ്റ്റ് ചെയ്തു.

പ്രതീകാത്മക ചിത്രം