വെയിറ്റിംഗ് ഷെഡ് നിർമാണത്തിൽ അഴിമതി നടത്തിയത് ജോയ്സ് ജോർജെന്ന് യുഡിഎഫ് ആരോപിക്കുമ്പോള്‍ തടഞ്ഞുവെച്ച ഫണ്ട് കരാറുകാരന് നല്കിയത് ഡീന്‍ കുര്യാക്കോസെന്നാണ് ഇടതുമുന്നണിയുടെ മറുപടി

തൊടുപുഴ:ലോക്സഭാ തെരഞ്ഞെടുപ്പടുത്തതോടെ മൂവാറ്റുപുഴയില്‍ വവ്വാൽ ഷെഡ്ഡിനെ ചൊല്ലിയുള്ള തർക്കം മുറുകുകയാണ്. വെയിറ്റിംഗ് ഷെഡ് നിർമാണത്തിൽ അഴിമതി നടത്തിയത് ജോയ്സ് ജോർജെന്ന് യുഡിഎഫ് ആരോപിക്കുമ്പോള്‍ തടഞ്ഞുവെച്ച ഫണ്ട് കരാറുകാരന് നല്കിയത് ഡീന്‍ കുര്യാക്കോസെന്നാണ് ഇടതുമുന്നണിയുടെ മറുപടി.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍ പ്രധാന വിഷയവും വവ്വാലുകളുടെ രൂപത്തോട് സാദൃശ്യമുള്ള ഈ ഷെഡ്ഡായിരുന്നു. വര്‍ഷം അഞ്ച് കഴിഞ്ഞെങ്ികലും ഇപ്പോഴും വിഷയത്തില്‍ മാറ്റമോന്നുമില്ല. ആധുനിക സംവിധാനങ്ങളോടെയുള്ള ബസ് കാത്തിരിപ്പുകേന്ദ്രമെന്നതായിരുന്നു പ്രോജക്ട്. ജോയ്സ് ജോര്‍ജാണ് ഇതിന് 40 ലക്ഷം രൂപ അനുവദിച്ചത്. എന്നാല്‍, മൂവാറ്റുപുഴ നഗരസഭയുടെ മേല്‍നോട്ടത്തില്‍ ഇത് പണിതപ്പോള്‍ പ്രോജക്ടില്‍ പറഞ്ഞതോന്നുമില്ല. മാത്രവുമല്ല ഉള്ളിലിരിക്കുന്നവര്‍ മഴയും നനയും. ഇതിനെല്ലാം ഉത്തരവാദി ജോയ്സ് ജോര്‍ജാണെന്ന് പറഞ്ഞാണ് യുഡിഎഫ് ജനങ്ങളെ കാണുന്നത്.

പ്രൊജക്ടില്‍ മാറ്റം വന്നത് കണ്ടപ്പോഴെ കരാറുകാരന് പണം നല്‍കരുതെന്ന് ജോയസ് ജോര്‍ജ് രേഖാമൂലം അറിയിച്ചുവെന്നാണ് ഇടതുമുന്നണിയുടെ മറുപടി. ജോയ്സ് തടഞ്ഞ ഫണ്ട് പാസാക്കിയത് ഡീന്‍ കുര്യാക്കോസാണെന്നും കരാറുകാരന്‍ ലീഗ് നേതാവായതാണ് ഇതിനു കാരണമെന്നുമാണ് ഇടതു ആരോപണം. രണ്ടു കൂട്ടരും കൂട്ടായി നടത്തിയ അഴിമതിയെന്ന ആരോപണവുമായി ബിജെപിയും രംഗത്തുണ്ട്. മൂവാറ്റുപ്പുഴയിൽ തര്‍ക്കങ്ങള്‍ പോടിപോടിക്കുകയാണ്. വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടല്ലോ അത് കഴിയട്ടെയെന്നാണ് ഇരുമുന്നണികളും ആവസാനമായി പറയുന്ന വാക്ക്. അതു കഴിയുമ്പോഴേക്കും ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടുണ്ടാകും.


തൊഴിലാളികൾക്ക് കോൺഗ്രസിന്‍റെ ഗ്യാരണ്ടി; എട്ട് ശ്രമിക് ന്യായ് ഗ്യാരണ്ടികൾ പ്രഖ്യാപിച്ച് മല്ലികാർജുൻ ഖർഗെ

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

മൂവാറ്റുപുഴയിലെ വവ്വാൽ ഷെഡ്ഡ്, വീണ്ടും തെരഞ്ഞെടുപ്പ് വിഷയം