തമിഴ്നാട്ടിൽ നിന്ന് പെരുമ്പാവൂരിലേക്ക് തടി കയറ്റിവന്ന തമിഴ് നാട് രജിസ്ട്രേഷൻ  ലോറിയുടെ മുൻ ഭാഗത്തെ ടയർ പൊട്ടിയാണ് അപകടം ഉണ്ടായത്.

അമ്പലപ്പുഴ: അമിതഭാരം കയറ്റിവന്ന ലോറിയുടെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ നിയന്ത്രണംവിട്ട ലോറി ഡിവൈഡർ ഇടിച്ചു തകർത്തു. അമ്പലപ്പുഴ കച്ചേരിമുക്കിൽ ഇന്ന് പുലർച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിൽ നിന്ന് പെരുമ്പാവൂരിലേക്ക് തടി കയറ്റിവന്ന തമിഴ് നാട് രജിസ്ട്രേഷൻ ലോറിയുടെ മുൻ ഭാഗത്തെ ടയർ പൊട്ടി നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മറ്റ് ടയറുകളും പൊട്ടി. അപകടത്തിൽ ആർക്കും പരിക്കില്ല. അമിത ഭാരത്തിൽ തടി കയറ്റി വന്നതാണ് അപകട കാരണമെന്ന് കരുതുന്നു. രാത്രിയായതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.

'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'