കോൺക്രീറ്റ് മിക്സിംഗുമായെത്തിയ ലോറി റോഡിന്‍റെ വശം ഇടിഞ്ഞ്  തോട്ടിലേക്ക് മറിയുകയായിരുന്നു.  

ആലപ്പുഴ: ആലപ്പുഴ തകഴിയില്‍ കോണ്‍ക്രീറ്റ് മിക്സിറുമായെത്തിയ ലോറി തോട്ടിലേക്ക് മറിഞ്ഞു. തകഴി പടഹാരം പാലം പണിക്കായി കോൺക്രീറ്റ് മിക്സിംഗുമായി പോയ ലോറിയാണ് തോട്ടിലേക്ക് മറിഞ്ഞത്. ഡ്രൈവർ ചാടി രക്ഷപ്പെട്ടതു കൊണ്ട് അപകടം ഒഴിവായി.

പടഹാരം വൈക്കം ക്ഷേത്രത്തിന് സമീപം വച്ച് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. കോൺക്രീറ്റ് മിക്സിംഗുമായെത്തിയ ലോറി റോഡിന്‍റെ വശം ഇടിഞ്ഞ് തോട്ടിലേക്ക് മറിയുകയായിരുന്നു. മാസങ്ങളായി പൊട്ടി കിടന്ന കുടിവെള്ള പെപ്പ് നന്നാക്കാഞ്ഞതാണ് അപകട കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. 

ഭാരം കയറ്റിയെത്തുന്ന വലിയ വാഹനങ്ങള്‍ ഉൾപ്പടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ വൻ കുഴിയാണ് രൂപപ്പട്ടിരിക്കുന്നത്. കുഴി നികത്തി റോഡ് ശരിയാക്കിയില്ലെങ്കില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona