ഇന്നലെ രാത്രി 12 മണിയോടെ തൃപ്പൂണിത്തുറ വൈക്കം റോഡിൽ ഹിൽപാലസ് പൊലീസ് സ്റ്റേഷനടുത്തായിരുന്നു അപകടം. സംഭവത്തിൽ കാറോടിച്ച  ഉദയംപേരൂർ സ്വദേശി വിനോദ് (52)നെ ഹിൽ പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു.  

കൊച്ചി: പഞ്ചറായ ലോറിയുടെ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് ലോറി ഉടമയുടെ സഹോദരൻ മരിച്ചു. വൈക്കം തലയാഴം കുമ്മൻകോട്ട് ലതീഷ് ബാബു (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ തൃപ്പൂണിത്തുറ വൈക്കം റോഡിൽ ഹിൽപാലസ് പൊലീസ് സ്റ്റേഷനടുത്തായിരുന്നു അപകടം. സംഭവത്തിൽ കാറോടിച്ച ഉദയംപേരൂർ സ്വദേശി വിനോദ് (52)നെ ഹിൽ പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു. 

ടോറസ് ലോറിയുടെ ടയർ പഞ്ചറായതിനെ തുടർന്ന് ടയർ മാറ്റാൻ ലിവറുമായി എത്തിയതായിരുന്നു ലതീഷ്. ടയർ മാറ്റാനുള്ള ശ്രമത്തിനിടെ അമിത വേഗതയിലെത്തിയ കാറിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ലതീഷ് മരിച്ചു. അതേസമയം, കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 

നിർണായക നീക്കങ്ങളുമായി അന്വേഷണ സംഘം; ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ 50 പേരെയും കാണും, 4 സംഘങ്ങളായി മൊഴിയെടുപ്പ്

https://www.youtube.com/watch?v=Ko18SgceYX8