വാഴക്കുല കയറ്റി വന്ന ലോറി തലകീഴായി മറിഞ്ഞു. ആർക്കും പരിക്കില്ല. ദേശീയപാതയിൽ വളവനാട് ആശുപത്രി ജങ്ഷനുസമീപം വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. 

കലവൂര്‍: വാഴക്കുല കയറ്റി വന്ന ലോറി തലകീഴായി മറിഞ്ഞു. ആർക്കും പരിക്കില്ല. ദേശീയപാതയിൽ വളവനാട് ആശുപത്രി ജങ്ഷനുസമീപം വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മറ്റൊരു വാഹനത്തെ മറികടന്ന് എതിർദിശയിൽ നിന്നുവന്ന കാറിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റുന്നതിനിടെയാണ് ലോറിക്കു നിയന്ത്രണംവിട്ടത്. തലകീഴായി റോഡിന്റെ വശത്തേക്കു മറിയുകയായിരുന്നു. കൽപ്പറ്റയിൽനിന്നു ചങ്ങനശ്ശേരിയിലേക്കു പോയതായിരുന്നു ലോറി. അഗ്നിശമനസേനാ ഉദ്യോഗസ്ഥരെത്തി ക്രെയിൻ ഉപയോഗിച്ച് ലോറി നിവർത്തിമാറ്റി. മണ്ണഞ്ചേരി പൊലീസും സ്ഥലത്തെത്തിയിരുന്നു.