പാലക്കാട്:  കൊടുവായൂരിൽ ലോറിയിൽ തീപിടുത്തത്തെ തുടർന്ന് മരിച്ചയാളെ തിരിച്ചറിഞ്ഞു. ലോറി ക്ലീനർ കുമാരനാണ് മരിച്ചത്. ലോറിയിൽ വച്ച് ഭക്ഷണം പാകംചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. 

ലോറിയിൽ നിന്ന് ഗ്യാസ് സ്റ്റൗ കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാർ ആദ്യം അഗ്നി രക്ഷ സേനയെ വിവരമറിയിക്കുകയായിരുന്നു. 

തീ അണച്ചതിന് ശേഷമാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തി. അപകടത്തെ കുറിച്ച് പുതുനഗരം പൊലീസ് അന്വേഷണം തുടങ്ങി.