പെരുമ്പാവൂർ: ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ആലുവ എടത്തല അത്തിനുമുകൾ വീട്ടിൽ സുനിൽകുമാർ ആണ് മരിച്ചത്. 35 വയസ്സായിരുന്നു. സുനിൽകുമാറിന്‍റെ ഒപ്പം സഞ്ചരിച്ചിരുന്ന മകനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു.