ഇടിയുടെ ആഘാതത്തില്‍ പ്രവര്‍ത്തനരഹിതമായ ഗേറ്റ് ഹൈഡ്രോളിക് സംവിധാനത്തില്‍ തുറക്കാന്‍ കഴിയാതെ ആയതാണ് ഇതുവഴിയുള്ള ഗതാഗതത്തിന് തടസ്സപ്പെട്ടത്. ഗേറ്റ്മാന്‍ സംഭവം റെയില്‍വേ അധികൃതരെ അറിയിച്ചെങ്കിലും രാത്രി വൈകിയും ക്രോസ്ബാറിന്റെ തകരാര്‍ പരിഹരിക്കാനായില്ല.

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ലോറിയിടിച്ച് റെയില്‍വേ ഗേറ്റ് തകരാറിലായതുമൂലം മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷന് തെക്ക് മഠത്തുംപടി ജംഗ്ഷനിലെ ആലാ റൂട്ടിലുള്ള റെയില്‍വേ ക്രോസ് ബാറാണ് ലോറി ഇടിച്ച് തകര്‍ന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം. മീത്തുംപടി ഭാഗത്തേക്ക് അമിത വേഗത്തില്‍ വന്ന ടോറസ് ലോറിയുടെ ഉയര്‍ന്ന ക്യാബിന്‍ ഇരുമ്പു നിര്‍മ്മിത ക്രോസ് ബാര്‍ ഇടിച്ച് തകര്‍ക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ പ്രവര്‍ത്തനരഹിതമായ ഗേറ്റ് ഹൈഡ്രോളിക് സംവിധാനത്തില്‍ തുറക്കാന്‍ കഴിയാതെ ആയതാണ് ഇതുവഴിയുള്ള ഗതാഗതത്തിന് തടസ്സപ്പെട്ടത്. ഗേറ്റ്മാന്‍ സംഭവം റെയില്‍വേ അധികൃതരെ അറിയിച്ചെങ്കിലും രാത്രി വൈകിയും ക്രോസ്ബാറിന്റെ തകരാര്‍ പരിഹരിക്കാനായില്ല. ചെങ്ങന്നൂര്‍ ആലാ മാവേലിക്കരയിലേക്കുള്ള പ്രധാന ഗതാഗത മാര്‍ഗ്ഗമാണിത്. ഇതു മൂലം ആലാ, നെടുവരംകോട് ഭാഗത്തേക്ക് പോകുന്നതിന് കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ടി വരും.