മാന്നാർ: തടികയറ്റിവന്ന ലോറി കട ഇടിച്ചു തകർത്തു. മാന്നാർ - തട്ടാരമ്പലം സംസ്ഥാന പാതയിൽ കുറ്റിമുക്ക് ജങ്ഷന് തെക്കുഭാഗത്ത് പട്ടരോടത്ത് കിഴക്കേതിൽ സുരേഷ് ഭവനത്തിൽ ചന്ദ്രിക നടത്തുന്ന പെട്ടിക്കടയാണ് തടിയുമായി അമിത വേഗത്തില്‍ വന്ന ലോറി ഇടിച്ചു തകർത്തത്.

ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ കടയുടെ മേൽക്കൂരയും പട്ടികയും ഓടുകളും നശിച്ചു. കടയുടെ മുന്നിലിട്ടിരുന്ന ഡസ്ക്കും ബഞ്ചും തകർന്നു. ശബ്ദം കേട്ടുണർന്ന് വീട്ടുകാർ ഓടി വന്നപ്പോൾ ഇടിച്ച വാഹനം നിർത്താതെ പോകുന്നതായി കണ്ടു. വർഷങ്ങളായി റോഡരികിലെ ഈ പെട്ടിക്കടയിൽ നിന്നും കിട്ടുന്ന വരുമാനത്തിലാണ് ഇവരുടെ കുടുംബം ജീവിക്കുന്നത്.