ആലപ്പുഴ ബസ്സ്റ്റാന്‍റിന് സമീപത്ത് വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ലോറി കനാലിലേക്ക് മറിയുകയായിരുന്നു. ഉച്ച സമയമായതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായില്ല. ലോറിയില്‍ ഡ്രൈവറെ കൂടാതെ ക്ലീനറും ഉണ്ടായിരുന്നു.  

ആലപ്പുഴ: നിയന്ത്രണം വിട്ട ലോറി കനാലിലേക്ക് മറിഞ്ഞു. ഇന്ന് (30.7.2018) ഉച്ചയ്ക്ക് 12 മണിയോടെ ആലപ്പുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള കനാലിലേക്കാണ് ലോറി മറിഞ്ഞത്. മെറ്റലും കൊണ്ട് പോകുന്നതിനിടെയായിരുന്നു സംഭവം. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രഥമിക സൂചന.

ഉച്ച സമയമായതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായില്ല. ലോറിയില്‍ ഡ്രൈവരെ കൂടാതെ ക്ലീനറും ഉണ്ടായിരുന്നു. ഇരുവരും പരിക്ക് കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കനാലില്‍ നിന്നും ലോറി ഉയര്‍ത്താന്‍ കഴിഞ്ഞത്. മുമ്പും നിരവധി വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പ്പെട്ടിട്ടുണ്ട്.