7 വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് പാഞ്ഞടുത്ത് ലോറി; അപകടത്തിൽ സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം
ഉച്ചക്ക് രണ്ടു മണിയോടെ നടന്ന അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നത്.
മലപ്പുറം: മലപ്പുറം കോട്ടക്കലിൽ നിയന്ത്രണം വിട്ടു പാഞ്ഞു വന്ന ലോറിയിടിച്ച് കടയിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. കുറ്റിപ്പുറം സ്വദേശി ചന്ദ്രനാണ് (60) മരിച്ചത്. ഏഴു വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചാണ് ലോറി പാഞ്ഞു വന്നത്. ഉച്ചക്ക് രണ്ടു മണിയോടെ നടന്ന അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഓട്ടോറിക്ഷയും ബൈക്കുമുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.