നിറയെ ലോഡുമായെത്തിയ ലോറിയില്‍ വൈദ്യുതി തൂണില്‍ ഉണ്ടായിരുന്ന കേബിളുകള്‍ ചുറ്റി വലിഞ്ഞുമുറുകുകയായിരുന്നു. സംഭവം അറിയാതെ ഡ്രൈവര്‍ ലോറി മുന്നോട്ടെടുത്തതോടെയാണ് പൊട്ടി വീണത്.
കോഴിക്കോട്: എളേറ്റില്‍ വട്ടോളി -പാലങ്ങാട് റോഡില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ലോറിക്ക് മുകളില്‍ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് വീണു. നിറയെ ലോഡുമായെത്തിയ ലോറിയില്‍ വൈദ്യുതി തൂണില്‍ ഉണ്ടായിരുന്ന കേബിളുകള്‍ ചുറ്റി വലിഞ്ഞുമുറുകുകയായിരുന്നു. സംഭവം അറിയാതെ ഡ്രൈവര്‍ ലോറി മുന്നോട്ടെടുത്തതോടെയാണ് പൊട്ടി വീണത്.
എളേറ്റില്‍ വട്ടോളി-പാലങ്ങാട് റോഡിലെ പുറമ്പാളി വളവില്‍ ഇന്ന് രാവിലോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ റോഡില്‍ പൊട്ടിവീണതിനാല്‍ ഏറേനേരം ഗതാഗതം തടസപ്പെട്ടു. 11 കെ.വി ലൈനടക്കം നശിച്ചതിനാല്‍ വൈദ്യുതി വിതരണം രാത്രിയോടെ മാത്രമേ പുനസ്ഥാപിക്കാന്‍ കഴിയുകയുള്ളൂവെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
ബസും കാറും കൂട്ടിയിടിച്ചു, അപകടത്തില്‍ മരിച്ച ഒരു വയസുകാരൻ്റെ അമ്മയും ചികിത്സയിലിരിക്കെ മരിച്ചു
