കോള്‍ പാടങ്ങളും കാറ്റും സൂര്യാസ്തമയവും പോലെ മനോഹരമാണ് പുള്ളിലെ പൂത്തുലഞ്ഞു നില്‍ക്കുന്ന ആറേക്കര്‍ താമര പാടങ്ങള്‍.
തൃശൂര്‍: കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ആവശ്യക്കാരില്ലാതായതോടെ തൃശൂര്‍ പുള്ളിലെ താമര കര്‍ഷകര്‍ പ്രതിസന്ധിയില്‍. ദിനംപ്രതി രണ്ടായിരത്തിലധികം പൂക്കള്‍ വിറ്റു പോയിരുന്ന ഇവിടെ നിന്ന് ഇപ്പോര്‍ കൊണ്ടു പോകുന്നത് നൂറില്‍ താഴെ പൂക്കള്‍ മാത്രമാണ്. കോള്‍ പാടങ്ങളും കാറ്റും സൂര്യാസ്തമയവും പോലെ മനോഹരമാണ് പുള്ളിലെ പൂത്തുലഞ്ഞു നില്‍ക്കുന്ന താമര പാടങ്ങള്‍.
ആറേക്കര്‍ പാടത്താണ് താമര കൃഷി. സേവ് ദ ഡേറ്റുകാരുടെയും കല്യാണ വീഡിയോ ഷൂട്ടുകളുടെയും തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു ഒരു കാലത്ത്. ഇതിലൂടെ നല്ലൊരു തുകയാണ് താമര കര്‍ഷകര്‍ക്ക് കിട്ടിയിരുന്നത്. ഇന്ന് വല്ലപ്പോഴും വൈകീട്ട് കാറ്റേല്‍ക്കാന്‍ ആളുകള്‍ വന്നാലായി. ക്ഷേത്രങ്ങളിലേക്കും താമര പൂക്കള്‍ കൊണ്ടു പോകുന്നത് കുറഞ്ഞതോടെ വലിയ രീതിയിലുള്ള വരുമാന നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാകുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
